Music

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലർച്ചെ 2.30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്നോ […]

Music

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അതെ (92) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 5.30ന് പുണെയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് […]

Music

നീല നിലവേ’യ്ക്ക് പിന്നാലെ കമൽഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 വിന് പാട്ടെഴുതി മനു മഞ്ജിത്ത്

നീല നിലവേ നൽകിയ നേട്ടത്തിനൊടുവിൽ ഷങ്കർ – കമൽഹാസൻ  ചിത്രം ഇന്ത്യൻ 2 വിനുവേണ്ടി പാട്ടെഴുതാനായതിൻ്റെ സന്തോഷത്തിലാണ് മനു. ഇന്നലെ ഇറങ്ങിയ ഇന്ത്യൻ 2 ഇൻട്രോയുടെ മലയാളം പതിപ്പിൽ കം ബാക്ക് ഇന്ത്യൻ എന്ന് തുടങ്ങുന്ന ഗാനം കേൾക്കാം. ലൗ ആക്ഷൻ ഡ്രാമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’, ജേക്കബിൻ്റെ […]

Music

യൂട്യൂബിൽ തരംഗമായി നിത്യാ മാമൻ പാടി അഭിനയിച്ച മ്യൂസിക് ആൽബം

യൂട്യൂബിൽ തരംഗമായി നിത്യാ മാമൻ പാടി അഭിനയിച്ച മ്യൂസിക് ആൽബം. “മറന്തേൻ ഉന്നൈ” എന്ന ആൽബമാണ് വൈറലായിരിക്കുന്നത്. ആറ് ദിവസത്തിനകം 15 ലക്ഷം വ്യൂസിലേറെ നേടിക്കഴിഞ്ഞിരിക്കുകയാണ് ഗാനം. നിത്യാ മാമന്റെ നിമാ ക്രിയേഷൻസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വാഗമണിൽ ചിത്രീകരണം നടന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സിബിൻ രാജാണ്. […]

Music

ബാലഭാസ്‌കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. […]

Music

ബാലഭാസ്കറിന്റെ ഓർമകൾക്ക് ഇന്ന് അഞ്ചാണ്ട്

സംഗീതം എന്ന മൂന്നക്ഷരം ജീവവായുവായി കൊണ്ടുനടന്ന ബാലഭാസ്കറിന്റെ ഓർമ്മകൾക്ക് അഞ്ചാണ്ട്. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസ്സിലേയ്ക്ക് ചിറകു വിടർത്തിയ പകരക്കാരനില്ലാത്ത പ്രതിഭ.  പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടായിരുന്നു. കാരണം ബാലഭാസ്കർ എന്ന ഓർമ്മതന്നെ വയലിനുമായി നിൽക്കുന്ന ബാലഭാസ്കറിന്റെ മുഖമാണ്. മൂന്നാം […]

Music

മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ഫസീലയുടെ ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം […]

No Picture
Music

ഗായകൻ മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 43 വർഷം

ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം ഇന്ന്. ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 43 വർഷങ്ങളായി. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി. […]

No Picture
Music

മലയാളികളുടെ സ്വന്തം വാനമ്പാടി; പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാൾ ഇന്ന്

പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണ് ഇന്ന്. മലയാളിയുടെ ജീവ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സംഗീതമാണ് ചിത്രയുടേത്. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ല്‍ ആകാശവാണിയിലൂടെയാണ് ‘ചിത്ര’നാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും […]

Music

സമയത്തിനപ്പുറം പരിപാടി നീണ്ടു; എ.ആര്‍. റഹ്‌മാന്റെ സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്; വീഡിയോ

സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്റെ പൂനെയിലെ സംഗീതനിശ നിര്‍ത്തിവപ്പിച്ച് പോലീസ്. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയതിനാലാണ് പോലീസ് ഇടപെട്ടത്. സംഗംവാടിയിലെ രാജാ ബഹദൂര്‍ മില്ലന് സമീപപ്രദേശത്തായിരുന്നു വേദി. രാത്രി എട്ട് മുതല്‍ 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷവും പരിപാടി തുടര്‍ന്നതിനാല്‍ പോലീസ് വേദിയിലെത്തി […]