Sports

രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം

ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍ നിന്ന് ഒമ്പത് റണ്‍സുമായാണ് രോഹിത് ഗ്രൗണ്ട് […]

India

ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് […]

Sports

പരിശീലക കുപ്പായത്തില്‍ അവസാന മത്സരത്തിന് രാഹുല്‍ ദ്രാവിഡ്

ടി20 ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന വിജയം രോഹിത് ശര്‍മ്മക്കും സംഘത്തിനും മാത്രമല്ല പ്രാധാന്യമുള്ളത്. കോച്ചെന്ന നിലക്ക് രാഹുല്‍ ദ്രാവിഡിന് കൂടി ഈ ലോക കപ്പ് നേടുകയെന്നത് അത്യാവശ്യമാണ്. കാരണം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരത്തോടെ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി സ്ഥാനമൊഴിയുകയാണ്. മൂന്ന് വര്‍ഷമായി […]

Sports

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ചു. ചെപ്പോക്ക് ആതിഥേയത്വം വഹിച്ച മത്സരത്തില്‍ 603/6 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയ കഴിഞ്ഞ ഫെബ്രുവരിയില്‍ നേടിയ റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഓസ്ട്രേലിയ അന്ന് 575/9 എന്ന […]

Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് ഫൈനൽ കലാശ പോര്

ബാർബഡോസ്: ഇത്തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ രണ്ട് ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഈ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ടി 20 ലോകകപ്പിന്റെ ഇത്തവണത്തെ കലാശ പോരിനിറങ്ങുന്നത്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ സംഘം, പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും ശേഷം സൂപ്പർ എട്ടിലെ മൂന്ന് […]

Sports

വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം

ചെന്നൈ : വനിതാ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓപ്പണിംഗ് സഖ്യം. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഒന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ വനിതകൾ പടുത്തുയർത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ ഷഫാലി വർമ്മയും സ്മൃതി മന്ദാനയും ഒന്നാം വിക്കറ്റിൽ 292 റൺസ് അടിച്ചുകൂട്ടി. 149 റൺസുമായി […]

Sports

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ ഫുട്‌ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന. നേരത്തെ തൃശ്ശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി നടൻ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. […]

Sports

ഫൈനലുറപ്പിക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ; മത്സരത്തിന് മഴഭീഷണി

തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. കുട്ടിക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം. മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകള്‍. മത്സരദിനത്തിലുടനീളം 29 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില. എങ്കിലും ഇടിമിന്നലോടുകൂടിയുള്ള […]

Sports

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബെർലിൻ : യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തുർക്കിക്കെതിരായ മത്സരത്തിനിടെ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് സംഭവം. ജോർജിയൻ ബോക്സിൽ ​കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്സിയിൽ പിടിച്ച് എതിർടീം താരം വലിച്ചിരുന്നു. പിന്നാലെ താഴെ വീണ റൊണാൾഡോ പെനാൽറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മത്സരം തുടരണമെന്നായിരുന്നു […]

Sports

ടി20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി

ഗയാന: ടി20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. ഇന്ന് ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. 60 ശതമാനത്തോളമാണ് മഴ പെയ്യാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. വെസ്റ്റിൻഡീസ് പ്രാദേശിക സമയം രാവിലെ 10.30 ന് 33 […]