Sports

ഗാവസ്‌കറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ജയ്‌സ്വാള്‍ തിരുത്തി 51 വര്‍ഷത്തെ ചരിത്രം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. തന്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍, ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. […]

Sports

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ചെപ്പോക്കില്‍ 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287-4 എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലിന്റേയും (119*) ഋഷഭ് പന്തിന്റേയും (109) മികവിലായിരുന്നു മൂന്നാം ദിനം ആധിപത്യം […]

Sports

ബം​ഗ്ലാദേശിനെതിരേ ഇന്ത്യ ശക്തമായ നിലയിൽ ; ലീഡ് 400 കടന്നു

ചെന്നൈ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 432 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിന് മികച്ച ലീഡ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് […]

Sports

ബംഗ്ലാദേശിനെ 47 ഓവറില്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് 227 റണ്‍സ്; ബുമ്രയക്ക് 4വിക്കറ്റ്

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങസില്‍ ബംഗ്ലാദേശ് 149 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 227 റണ്‍സാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബുമ്ര നാല് വിക്ക് നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ അശ്വിന്‍ ഒഴികെ എല്ലാവരും വിക്കറ്റ് നേടി. മുഹമ്മദ് […]

India

ഫോമിലല്ലെന്ന വിമർശകർക്ക് മറുപടി, ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസൺ

ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിക്കായി സഞ്ജു 101 പന്തിൽ 106 റൺസെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്‌സിൽ 349 റൺസ് നേടി. 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റൺസെടുത്ത സഞ്ജുവിനെ നവ്ദീപ് സൈനി പുറത്താക്കി. […]

Sports

ഇന്ത്യ 376 റണ്‍സിന് ഓള്‍ഔട്ട്; ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച; മൂന്ന് വിക്കറ്റുകള്‍ വീണു

ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് എല്ലാവരും പുറത്തായി. ആറിന് 339 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് 37 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 133 പന്തുകള്‍ നേരിട്ട അശ്വിന്‍ 113 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 86 റണ്‍സിന് പുറത്തായി. […]

Keralam

സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കം; മറ്റുരക്കുന്നത് പതിനാറോളം ടീമുകൾ

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഖോബാർ കോർണീഷ് സോക്കർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കമാകും. ദമ്മാം ഗൂക്ക സ്റ്റേഡിയത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ പതിനാറോളം ടീമുകൾ തമ്മിൽ മാറ്റുരക്കുമെന്ന് സംഘാടകർ […]

Sports

സെഞ്ച്വറിയടിച്ച് അശ്വിന്‍; നൂറിനരികെ ജഡേജയും

ചെന്നൈ: ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. 108 പന്തില്‍ നിന്നാണ് അശ്വിന്റെ സെഞ്ച്വറി നേട്ടം. നാലുതവണ അതിര്‍ത്തികടത്തിയ അശ്വിന്‍ രണ്ട് സിക്‌സറുകളും പറത്തി. അശ്വിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 86 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് അശ്വിന്റെ കൂട്ട്. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും […]

Sports

ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

ചെന്നൈ : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ രീതികളിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരുന്നു ഇരു ക്യാപ്റ്റൻമാരുടെയും തീരുമാനം. ടോസ് ഭാഗ്യം തുണച്ചത് ബംഗ്ലാ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയെ. ബൗളിങ് […]

Sports

നെഹ്റു ട്രോഫി വള്ളംകളി : ഇതര സംസ്ഥാന തുഴച്ചിലുകാർക്ക് നിയന്ത്രണം

ആലപ്പുഴ : സെപ്റ്റംബർ 28ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴഞ്ഞാൽ ആ വള്ളത്തിനെ അയോഗ്യരാക്കും. വള്ളങ്ങളുടെ പരിശീലനം അഞ്ച് ദിവസത്തിൽ കുറയാൻ പാടില്ല. അഞ്ച് ദിവസത്തിൽ കുറവ് […]