No Picture
Sports

സിമ്പിൾ ക്യാച്ച് കൈവിട്ടു കോഹ്ലി അമ്പരപ്പോടെ അശ്വിനും റോഹിതും; വീഡിയോ

ഇന്ത്യൻ താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച മത്സരത്തിൽ നിർണായകമായേക്കാവുന്ന ഒരു ക്യാച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി കൈവിട്ടു. 6 ഓവറിൽ വെറും 24 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒരു മികച്ച അർദ്ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഉയർത്തികൊണ്ടുവരികയായിരുന്നു ഡേവിഡ് മില്ലറും എയ്ഡൻ മാർക്രവും. […]

No Picture
Sports

പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ലഭിക്കുക തുല്യമായ മാച്ച് ഫീ. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 […]

No Picture
Sports

ബാറ്റിംഗ് കൊണ്ട് വിമാനം വൈകിപ്പിച്ച കോഹ്ലി; ഇത് ഭാവി തലമുറയ്ക്കുള്ള കഥയെന്ന് ആയുഷ്‌മാൻ ഖുറാന

പാകിസ്താനെതിരെ ഇന്ത്യയുടെ ജയം കാണാനായി പൈലറ്റ് അഞ്ച് മിനിട്ട് വിമാനം വൈകിപ്പിച്ചെന്ന് ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖുറാന ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ നിന്ന് ഛണ്ഡീഗഡിലേക്കുള്ള വിമാനത്തിനിലിരുന്ന് പലരും മൊബൈൽ ഫോണിൽ മത്സരം കാണുകയായിരുന്നു എന്നും പൈലറ്റ് മനപൂർവം അഞ്ച് മിനിട്ട് വൈകിയാണ് വിമാനം […]

No Picture
Sports

കിംഗ് കോലി; ടി-20 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

മെൽബൺ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ താനാണെന്ന് വിളിച്ചോതുന്ന വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ് . ടി20 ക്രിക്കറ്റിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ വിജയത്തിലെത്തുകയായിരുന്നു. […]

No Picture
Sports

ദേശീയ ഗാനം ആലപിക്കുമ്പോൾ വികാരഭരിതനായി രോഹിത് – വീഡിയോ

മെൽബൺ: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുൻപ് ദേശീയഗാനം തുടങ്ങിയപ്പോൾ വൈകാരികമായി പ്രതികരിച്ചു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ദേശീയഗാനം അവസാനിക്കുമ്പോൾ കണ്ണുകളടച്ച് മുകളിലേക്ക് തലയുർത്തി നിൽക്കുകയായിരുന്നു രോഹിത് ശർമ. മെൽബൺ സ്റ്റേഡിയം ഒന്നാകെ ദേശീയഗാനം ആരംഭിക്കുന്നതും തുടർന്ന് കണ്ണുനീർ മറച്ചുവയ്ക്കാൻ രോഹിത് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ […]

No Picture
Sports

ടി-20 ലോകകപ്പ്: ഓസ്ട്രേലിയയെ 89 റൺസിന് തകർത്ത് ന്യൂസീലൻഡ്

ടി-20 ലോകകപ്പിൻ്റെ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസീലൻഡിന് വിജയത്തുടക്കം. ആതിഥേയരായ ഓസ്ട്രേലിയയെ 89 റൺസിനാണ് ന്യൂസീലൻഡ് തകർത്തത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 17.1 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായി. ന്യൂസീലൻഡിനായി ബാറ്റിംഗിൽ ഡെവോൺ കോൺവെയും (58 പന്തിൽ 92 നോട്ടൗട്ട്), ഫിൻ […]

No Picture
Sports

വെസ്‌റ്റ് ഇൻഡീസ് പുറത്ത്, അയർലൻഡ് സൂപ്പർ 12ലേക്ക്

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് സൂപ്പർ 12ലേക്ക് പ്രവേശനവുമായി അയർലൻഡ്. രണ്ട് വട്ടം ലോക ചാമ്പ്യന്മാരായ വെസ്‌റ്റ് ഇൻഡീസിന് പുറത്തേക്കുള്ള വഴി തെളിച്ചാണ് അയർലൻഡിന്റെ ചരിത്രനേട്ടം. ഹോബാർട്ടിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് അയർലൻഡ് മുന്നേറിയത്.  48 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം പുറത്താകാതെ […]

No Picture
Sports

‘സഞ്ജുവും സച്ചിനും തിളങ്ങി’: കശ്മീരിനെതിരെ കേരളത്തിന് വിജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കശ്മീരിനെതിരെ കേരളത്തിന് 62 റൺസ് ജയം. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ഭാരവുമായിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ, സച്ചിൻ ബേബി എന്നിവർ അർധസെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിൽ തമ്പിയും കെ.എം. ആസിഫും ബൗളിങ്ങിൽ തിളങ്ങി. ഇതോടെ കേരളം […]

No Picture
Sports

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ

വനിതാ ഐപിഎലിന് അനുമതി നൽകി ബിസിസിഐ. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ […]

No Picture
Sports

ബിസിസിഐയുടെ പുതിയ പ്രസിഡന്റായി റോജർ ബിന്നിയെ തിരഞ്ഞെടുത്തു; ജയ് ഷാ തുടരും

ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് പകരം മുൻതാരം റോജർ ബിന്നിയെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന വാർഷിക യോഗത്തിലാണ് റോജർ ബിന്നിയെ തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. ആശിഷ് ഷെലാർ (ട്രഷറർ), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ദേവജിത് […]