Sports

വെറും 56 റണ്‍സ്! പരമ ദയനീയം പാകിസ്ഥാന്‍; വനിത ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തീര്‍ന്നു

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലന്‍ഡിനോടു പൊരുതാന്‍ പോലും നില്‍ക്കാതെ പാകിസ്ഥാന്‍ ദയനീയമായി തോറ്റു. ഇന്ത്യക്ക് സെമിയിലെത്താന്‍ പാകിസ്ഥാന്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ കിവി വനിതകള്‍ സെമി ഉറപ്പിച്ചു. 54 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി […]

Keralam

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് വിജയത്തുടക്കമിട്ട് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് കേരളം. പഞ്ചാബിനെതിരായ പോരാട്ടത്തില്‍ മഴ ഇടയ്ക്ക് വില്ലനായിട്ടും ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും കേരളം ജയം കൈയിലൊതുക്കി. എട്ട് വിക്കറ്റ് ജയമാണ് കേരളം ആഘോഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 194 റണ്‍സിനു പുറത്തായി. എന്നാല്‍ കേരളം 179ല്‍ പുറത്തായി. 15 റണ്‍സിന്റെ […]

Sports

ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു; സെമി സാധ്യത മങ്ങി

വെറും ഒമ്പത് റണ്‍സുകള്‍ക്ക് അകലെ പ്രതീക്ഷകള്‍ കൈവിടേണ്ടി വന്ന മത്സരം. വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോല്‍വി. മത്സരം വിജയിച്ച് എട്ടുപോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റേന്തിയ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് […]

Sports

T20 WC | മിഷൻ സെമി ഫൈനല്‍; ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ

ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഓസ്ട്രേലിയയെ കീഴടക്കുകയാണെങ്കില്‍ നീലപ്പടയ്ക്ക് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കും. […]

India

ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ യുവനിര; മൂന്നാംമാച്ചില്‍ ബംഗ്ലാദേശിനോട് 133 റണ്‍സ് വിജയം

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും […]

India

ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാനൊരുങ്ങി ഇന്ത്യന്‍ യുവസംഘം

രണ്ട് മത്സരങ്ങളിലും അനായാസം വിജയം വരിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാംമത്സരവും കൂടി വിജയിച്ച് പരമ്പര തൂത്തൂവാരുകയെന്ന ലക്ഷ്യത്തോടെയായിരിക്കും സൂര്യകുമാറും സംഘവും ഇന്ന് രാത്രി ഏഴിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇറങ്ങുക. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 86 റണ്‍സിനുമാണ് ടീം […]

Sports

പാകിസ്താനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 47 റൺസിനും ജയം; പാകിസ്താന് ചരിത്ര തോല്‍വി

പാകിസ്താനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 47 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 220ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 556 റൺസ് നേടിയ ശേഷമാണ് ആതിഥേയർ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയത്. ഹാരി ബ്രൂക്കിൻ്റെ ട്രിപ്പിൾ സെഞ്ചുറിയുടേയും ജോ […]

Sports

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് പ്രഖ്യാപനം. 22 ഗ്രാന്‍ഡ് സ്ലാമും ഒളിമ്പിക്‌സ് സ്വര്‍ണവും ഉള്‍പ്പടെ സ്വന്തമാക്കിയ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. വിരമിക്കല്‍ അറിയിച്ചുകൊണ്ട് റഫേല്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് […]

Sports

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; കേരളം- പഞ്ചാബ് രഞ്ജി പോരാട്ടം നാളെ മുതൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം. നാളെ പഞ്ചാബുമായാണ് കേരളത്തിൻറെ സീസണിലെ ആദ്യ പോരാട്ടം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ മികച്ച […]

India

രണ്ടാം ജയം തേടി ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഇന്ന് ദില്ലിയില്‍ ഇറങ്ങും

ദില്ലി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ പുരുഷടീം ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം ജയം തേടിയിറങ്ങുകയാണ്. എന്നാല്‍ പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജുസാംസണുമായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരായി എത്തുകയെന്നാണ് പ്രതീക്ഷ.  റണ്ണൊഴുകുന്ന പിച്ചാണ് ദില്ലിയിലേത്. പതിവ് പോലെ […]