India

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാരും,എം.എല്‍.എ.മാരും വിചാരണ നേരിടണം, പരിരക്ഷ ഇല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണം.  രാഷ്ട്രപതി, രാജ്യസഭാ  തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ […]

Uncategorized

ലോക ഒബീസിറ്റി ദിനം: ഇന്ത്യയില്‍ 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവർ

ഇന്ന് ലോക ഒബീസിറ്റി ദിനം. ലോകത്തില്‍ നൂറു കോടി ജനങ്ങള്‍ അമിതഭാരമുള്ളവരാണെന്ന കണക്കുകള്‍ നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലും അമിതഭാരം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  അമിതഭാരമുള്ള കുട്ടികളുടെഎണ്ണത്തിലും വര്‍ധനയുണ്ട്.  2022 ലെ കണക്കുകള്‍ പ്രകാരം അഞ്ചിനും 19നും ഇടയിലുള്ള 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവരാണ്. 1990ല്‍ ഇത് […]

Keralam

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keralam

കെ. സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന് എ.ഐ.സി .സി.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്.കെ.പി.സി.സിപ്രസിഡൻ്റെ ആയതിനാൽ ഇത്തവണ മത്സരത്തിനില്ലഎന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.  എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻ തന്നെമത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെമുതിർന്നനേതാക്കൾനിർദേശിച്ചിരിക്കുന്നത്. സുധാകരൻ ഇതിനോട് എങ്ങനെ എന്നാൽ വിജസാധ്യത പരിഗണിച്ച് സുധാകരൻപ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം  […]

Uncategorized

മണിപ്പൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ ഇൻഫാലിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. വെള്ളിയാഴ്ച ക്യാമ്പസിൽ സ്ഫോടനം നടന്ന സമയം തന്നെ അപകടത്തിൽപ്പെട്ട രണ്ടുപേരെയും രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ഒരാളുടെ […]

Uncategorized

ഭാര്യമാർ തമ്മിൽ തർക്കം; 55കാരന് രണ്ട് മതാചാരപ്രകാരം സംസ്കാരം

ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ​ഗം​ഗ ജില്ലയിലെ കാരക്കുടി സ്വദേശി അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ 55) സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്. ഇയാളുടെ ആദ്യ ഭാര്യ ശാന്തി, രണ്ടാം ഭാര്യ ഫാത്തിമ എന്നിവർ തമ്മിലുള്ള തർക്കത്തെ […]

Uncategorized

മോര് ​പതിവായി കുടിച്ചാൽ ശരീരത്തിന് എന്തൊക്കെ ഗുണങ്ങൾ ലഭിക്കും?

ചൂട് അമിതമായാൽ ഒരു ​ഗ്ലാസ് മോര് കുടിക്കാൻ ആ​ഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിലർക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്. ഇത്തരത്തിൽ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് ​എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം. മലബന്ധം: ഇന്നത്തെ ജീവിത രീതിയിൽ എല്ലാവർക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്ക്കാൻ […]

Uncategorized

വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു

പുനലൂർ: കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 11.15 നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും […]

Uncategorized

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. രാവിലെ ബാങ്കിൽ എത്തിയ ദീപു പതിവുപോലെ പ്രഭാത ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാൻ താമസിച്ചതോടെ […]

Uncategorized

വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇനി ഫോണ്‍ നമ്പർ നിർബന്ധമല്ല; പുതിയ മാർഗം ഉടന്‍

ഫോണിലൂടെ വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ സ്ഥിരീകരണത്തിനായി ആറ് അക്കങ്ങളുള്ള കോഡാണ് സാധാരണയായി ഉപയോഗിക്കുന്നത്. പലപ്പോഴും നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ മൂലം കോഡ് ലഭിക്കാന്‍ താമസം വരാറുണ്ട്. ലഭിക്കാത്ത സാഹചര്യങ്ങള്‍ പോലും ഉണ്ടാകാം. ഇത് ലോഗിന്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.  ഇമെയില്‍ അഡ്രസ് […]