Uncategorized

കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണം; തുഷാർ ഗാന്ധിക്കെതിരെ പരാതി നൽ‌കി ബിജെപി

തുഷാർ ഗാന്ധിക്കെതിരെ ബിജെപി പ്രവർത്തകർ പോലീസിൽ പരാതി നൽകി. കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിലും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. നെയ്യാറ്റിൻകര പോലീസിലാണ് പരാതി നൽകിയത്. തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ നെയ്യാറ്റിൻകരയിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തും. തുഷാർ ഗാന്ധി നടത്തിയത് കലാപശ്രമമെന്ന് ബിജെപി ആരോപിച്ചു. […]

Uncategorized

‘തുഷാര്‍ ഗാന്ധിക്ക് പിന്തുണ, ഒപ്പം പരിപാടിയില്‍ പങ്കെടുക്കും’ : വി ഡി സതീശന്‍

തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ […]

Uncategorized

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തുഷാർ ​ഗാന്ധിയെ ആർഎസ്എസ് – ബിജെപി പ്രവർത്തകർ തടഞ്ഞത്. കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ തിരുവനന്തപുരം നെയ്യാറ്റിൻകര പോലീസ് കേസെടുത്തത്. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ […]

Uncategorized

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി വെക്കാനുള്ള തീരുമാനത്തെയാണ് സെക്രട്ടറി എതിർത്തത്. കാട്ടുപന്നികളെ […]

Uncategorized

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്‍കിയ ജീവനക്കാരി ജോളി മധുവിന്‍റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി കേന്ദ്രം. ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതോടൊപ്പം കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും. നേരത്തെ, പരാതിയിൽ […]

Uncategorized

‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനം’; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്ന് സൈബർ പൊലീസ് അറിയിച്ചു. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. […]

Uncategorized

ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണവും ഏർപ്പെടുത്തും നാളെ ഉച്ച മുതൽ 13 ന് രാത്രി 8 […]

Uncategorized

വീണ്ടും ഹിറ്റടിച്ച് ചാക്കോച്ചന്‍; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ ഇടം നേടി. കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന സിനിമയിൽ പ്രിയാമണിയാണ് നായിക. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു […]

Uncategorized

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് […]

Uncategorized

കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റും; അന്തിമ തീരുമാനം ഉടന്‍?

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റിയാല്‍ അതോടൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.  കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയാല്‍ ഈഴവ വിഭാഗത്തില്‍ നിന്നു തന്നെയുള്ള ഒരാള്‍ക്ക് നറുക്ക് വീണേക്കും. അങ്ങനെയെങ്കില്‍ അടൂര്‍ പ്രകാശിന് […]