Uncategorized

‘മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തു’, വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺ‌ലൈൻ തട്ടിപ്പ് സംഘം; പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പോലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ മാതാപിതാക്കളെ സമീപിക്കുന്നത്.  ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ […]

Uncategorized

ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: സ്വകാര്യ ധനകാര്യസ്ഥാപനം ബുദ്ധിമുട്ടിക്കരുത്; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി. ഇക്കാര്യം സർക്കാർ അവശ്യപ്പെടുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. താത്കാലിക പുനരധിവാസം വേഗത്തിൽ […]

Uncategorized

വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു, എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി’: കെ സുരേന്ദ്രൻ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ഇതിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും യാത്രാ […]

Uncategorized

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് […]

Uncategorized

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തില്‍ മെയ് അഞ്ചിന് നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും […]

Uncategorized

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ചീഫ് വിപ്പ്

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭാ ചീഫ് വിപ്പാകും. ഇതു സംബന്ധിച്ച നിർദേശം പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിക്ക് കൈമാറി. അസമിൽ നിന്നുള്ള എംപി ഗൗരവ് ഗോഗോയി ലോക്സഭാ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ. എം.ഡി. ജാവേദ് എന്നിവർ പാർട്ടി വിപ്പുമാരാകും. ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ […]

Keralam

സംസ്ഥാനതല ഓട്ടോ പെർമിറ്റ് : എസ്ടിഎ തീരുമാനം ഉടന്‍

തിരുവനന്തപുരം : ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സംസ്ഥാനതല’ പെർമിറ്റ് അനുവദിക്കുന്ന കാര്യം സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്ടിഎ) ഇന്നു (ജൂലൈ 10) ചേരുന്ന യോഗം പരിഗണിക്കും. സിഐടിയുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്ടിഎ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് […]

India

ഹാഥ്‌റസില്‍ ഇരകളെ ചേർത്തുപിടിച്ച് രാഹുല്‍ ഗാന്ധി

ലഖ്‌നൗ : കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഹാഥ്‌റസിലെ ദുരന്ത ഭൂമിയില്‍ എത്തി. രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് റോഡ് മാര്‍ഗമായിരുന്നു ഹാഥ്‌റസിലേക്കുള്ള രാഹുലിന്റെ യാത്ര. യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എെഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് […]

Uncategorized

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നൽകാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നൽകാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2022 മുതൽ നീക്കം നടക്കുന്നുവെന്ന് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നൽകാൻ നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2022ൽ പ്രിസൺ ആക്ടിൽ ഭേദഗത് വരുത്തിയെന്ന് വിഡി […]

Uncategorized

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഹയര്‍ സെക്കന്‍ഡറി ഡോയിന്റ് ഡയറക്ടറാണ് ഒരംഗം. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും സമിതിയിലുള്‍പ്പെടുന്നു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി […]