ഏറ്റുമാനൂർ: വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക. റബ്ബർ, നെല്ല്, നാളികേരം, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന കത്തോലിക്ക കോൺഗ്രസ് അതിജീവന സന്ദേശയാത്രയുടെ വിജയത്തിനായി കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോന കൺവെൻഷൻ തെള്ളകം പുഷ്പഗിരി പാരിഷ്ഹാളിൽ വെച്ച് നടന്നു. അതിരൂപതാ പ്രസിഡന്റ് പി. പി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അതിരൂപത എക്സിക്യൂട്ടീവ് മെമ്പർ സെബാസ്റ്റ്യൻ പുല്ലാട്ടുകല അധ്യക്ഷത വഹിച്ചു, അതിരമ്പുഴ ഫൊറോണ ജനറൽ സെക്രട്ടറി കുര്യൻ വട്ടമല സ്വാഗതവും അതിരമ്പുഴ ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ അനുഗ്രഹപ്രഭാഷണവും നടത്തി.
അതിരൂപതാം സെക്രട്ടറി ജോയ് പാറപ്പുറം ട്രഷറർ ജോൺ പൊന്മാങ്കൽ. തോമസ് മാളിയേക്കൽ, ബിജോ പുളിശ്ശേരി, അപ്പച്ചൻ വാതല്ലൂർ, ജിയോ തോമസ്, സണ്ണി ജോസഫ്, ചാക്കോ എംഡി, റോബി ജോസഫ്, ജോസ് കൂരിക്കൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
Be the first to comment