
അതിരമ്പുഴ: സുറിയാനി സമുദായ ബോധമുണർത്തിയ സമുദായ സംഗമം ചരിത്ര സംഭവമായി. കത്തോലിക്കാ കോൺഗ്രസ് അതിരമ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ നടത്തിയ സമുദായ സംഗമത്തിൽ ഫൊറോനയിലെ 14 ഇടവകകളിൽ നിന്നുള്ള സമുദായ പ്രതിനിധികൾ സംബന്ധിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സംഗമം ഉദ്ഘാടനം ചെയ്തു. സമുദായ ബോധമെന്നത് വർഗീയതയല്ലെന്ന് അദ്ദേഹം പറഞ്ഞു.സമുദായത്തിൻ്റെ സ്വത്വം പരിരക്ഷിക്കപ്പെടണമെങ്കിൽ സമുദായത്തെക്കുറിച്ച് അഭിമാനബോധം ഉണ്ടാകണം.സമുദായ നിർമിതിക്കു വേണ്ടിയാണ് ഇനി ശ്രദ്ധിക്കേണ്ടത്. അതിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കാൻ കത്തോലിക്കാ കോൺഗ്രസിന് സാധിക്കണമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും അതിരമ്പുഴ ഫൊറോന വികാരി ഡോ. ഫാ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തി.
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, അതിരൂപതാ പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ് രാജേഷ് ജോൺ, അതിരൂപതാ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോബി ചൂരക്കുളം, ഫൊറോന സെക്രട്ടറി ബിജോ തുളിശേരി, മുൻ അതിരൂപതാ പ്രസിഡൻ്റ് അഡ്വ. പി.പി. ജോസഫ്, അതിരമ്പുഴ ഫൊറോന പള്ളി കൈക്കാരൻ മാത്യു ജോസഫ് പൊന്നാറ്റിൽ എന്നിവർ പ്രസംഗിച്ചു.
Be the first to comment