കൊച്ചി: റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ഭാരവാഹികള്‍ മുനമ്പം സന്ദര്‍ശിച്ചു.
വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അനിവാര്യവും സ്വാഗതാര്‍ഹവുമാണ്. മുനമ്പം പ്രദേശത്തെ പ്രശ്‌നങ്ങളില്‍ താല്‍ക്കാലികമായ ഒത്തുതീര്‍പ്പ് ഉണ്ടായാലും പിന്നീട് ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ നിയമഭേദഗതി അനിവാര്യമാണ്.
പണം നല്‍കി വാങ്ങിയ ഭൂമിയുടെ അവകാശത്തിനായി പോരാടുന്ന മുനമ്പം നിവാസികള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, വൈസ് പ്രസിഡന്റുമാരായ പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, സെക്രട്ടറി പത്രോസ് വടക്കുംചേരി, ഡേവിസ് ഊക്കന്‍, ഡെന്നി തെക്കിനേടത്ത്, ജയ്‌മോന്‍ തൊട്ടുപുറം, ജിന്നറ്റ് പരിയാരം, മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Be the first to comment