വരണ്ട ചര്‍മത്തിനു പിന്നിലെ കാരണങ്ങൾ

വരണ്ട ചര്‍മം പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് വരണ്ട ചര്‍മത്തിനുള്ള ഒരു കാരണമായി കരുതുന്നത്. എന്നാല്‍ വെള്ളം കുടിക്കുന്നവരില്‍പ്പോലും ഈ പ്രശ്‌നം കാണുന്നുണ്ട്. ചര്‍മാരോഗ്യം നിലനിര്‍ത്തുന്നതില്‍ ജലാംശത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ ഇതുമാത്രമല്ല, മറ്റ് പല കാരണങ്ങളും ചര്‍മം വരണ്ടതാകുന്നതിനു പിന്നിലുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

  • കാലാവസ്ഥ പ്രശ്‌നങ്ങള്‍: പാരിസ്ഥിതികമായ ഘടകങ്ങള്‍ ചര്‍മം വരണ്ടതാക്കുന്നുണ്ട്. തണുത്തതും വരണ്ടതുമായ വായു, കാറ്റ്, കുറഞ്ഞ ഈര്‍പ്പം എന്നിവ ചര്‍മത്തിൻ്റെ സ്വാഭാവികമായ അവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാക്കും.
  • ചര്‍മസംരക്ഷണ വസ്തുക്കള്‍: ചര്‍മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ചില ഉല്‍പന്നങ്ങളും വിപരീതഫലം നല്‍കുന്നുണ്ട്. ക്ലെന്‍സറുകളുടെ അമിതോപയോഗം, ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ടോണറുകള്‍ എന്നിവ ചര്‍മത്തിൻ്റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്താം.
  • അനാരോഗ്യകരമായ ജീവിതശൈലി: നമ്മുടെ ജീവിതശൈലിയും ചര്‍മത്തിൻ്റെ സ്വാഭാവിക ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് പുകവലി ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും മോയ്‌സ്ചര്‍ നിലനിര്‍ത്താനുള്ള കഴിവ് നഷ്ടമാക്കുകയും വരണ്ട ചര്‍മത്തിനും പെട്ടെന്നുള്ള പ്രായമാകലിനും കാരണമാകുകയും ചെയ്യും.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*