തൃശൂര്‍:ജീവന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രോ- ലൈഫ് പ്രവര്‍ത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന് തൃശൂരില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
ജീവനെതിരായി വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കു വാനും മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്തുവാനും പ്രോ-ലൈഫ് അപ്പോസ്തോലേറ്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്ന കുഞ്ഞ് ദൈവത്തിന്റെ ദാനമാണെന്നും ആ ജീവന് നശിപ്പിക്കുന്നത് കൊലപാതകമാണെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.തൃശൂര്‍ ആര്ചബിഷപ്സ് ഹൗസില്‍ നടന്ന സമ്മേളനത്തില്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജെയിംസ് ആഴ്ചങ്ങാടാന്‍, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ജോയ്സ് മുക്കുടം ജീവവിസ്മയം മാജിക്ക് അവതരിപ്പിച്ചു.
ഓഗസ്റ്റ് 10- ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ചിന്റെ മുന്നോടിയാണ് കേരള മാര്‍ച്ച് ഫോര്‍ ലൈഫ്. തൃശൂര്‍ അതിരൂപതയോടൊപ്പം മുപ്പത്തോളം പ്രസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് പ്രോ-ലൈഫ് മഹാസമ്മേളനവും മാര്‍ച്ചും നടക്കുന്നത്.
ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്നതാണ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുഖ്യസന്ദേശം. ജൂലൈ രണ്ടിന് കാഞ്ഞങ്ങാടുനിന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്ത ജീവസംരക്ഷണ സന്ദേശ യാത്ര ജൂലൈ 18 ന് തിരുവനന്തപുരത്ത് സമാപിക്കും. 18-ന് നടക്കുന്ന സമാപന സമ്മേളനവും റാലിയും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
കൊച്ചി: ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ പുതിയ വൈദികർക്ക് വൈദിക പട്ടം നൽകില്ലെന്ന മുന്നറിയിപ്പുമായി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. എറണാകുളം അങ്കമാലി അതിരൂപതയിൽ ഡിസംബർ മാസം വൈദിക പട്ടം സ്വീകരിക്കാൻ തയ്യാറെടുക്കുന്നവർക്കാണ് കത്ത് നൽകിയത്. സിനഡ് കുർബാന അർപ്പിക്കാമെന്ന സമ്മത പത്രം ഒപ്പിട്ട് നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. […]
കാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം […]
Be the first to comment