ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു.
മുൻ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവിയായിരുന്ന 2009 മുതൽ 2011 വരെ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച 3250 കോടി രൂപയുടെ വായ്പകളും, ക്രമ വിരുദ്ധമായ ഇടപെടലുകളുമാണ് കേസിനാധാരം.
ദീപക് കൊച്ചാറിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്പനികളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രമക്കേടു സംബന്ധിച്ച് 2019 ലാണ് സി.ബി.ഐ. കേസെടുത്തത്. ഇതേ കേസിൽ ഇ ഡി യും വേണുഗോപാൽ ദൂതിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു.
Be the first to comment