താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു

മലപ്പുറം: താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഓ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി മ​രി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ​ഡാ​ൻ​സാ​ഫ്​ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

പോലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് വന്ന തെളിവുകൾ കേസിൽ വളരെയേറെ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും പുറത്തു വന്നു .

Be the first to comment

Leave a Reply

Your email address will not be published.


*