തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ആകെ 21 പ്രതികളാണ് കേസിലുള്ളത്. എഫ്‌ഐആറിൻ്റെ പകര്‍പ്പ് ലഭിച്ചു. സിബിഐ ഡല്‍ഹി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സത്യപാല്‍ യാദവ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏപ്രില്‍ അഞ്ചിനാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുറ്റകരമായ ഗൂഢാലോചന, അനധികൃതമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം, ആത്മഹത്യാപ്രേരണ, റാഗിംഗ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എഫ്‌ഐആറില്‍ ആകെ 21 പ്രതികളാണുള്ളത്. അഖില്‍ കെ, കാശിനാഥന്‍ ആര്‍, അമീന്‍ അക്ബര്‍ അലി, അരുണ്‍ കെ, സിന്‍ജോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അമില്‍ ഇഹ്‌സാന്‍, അജയ് ജെ, അല്‍ത്താഫ് എ, സൗദ് റിസാല്‍ ഇകെ, ആദിത്യന്‍ വി, മുഹമ്മദ് ഡാനിഷ്, റഹാന്‍ ബിനോയ്, ആകാശ് എസ് ഡി, അഭിഷേക് എസ്, ശ്രീഹരി ആര്‍ഡി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വാ തണ്ണിക്കോട്, നസീഫ് വി, അഭി എ, പേര് രേഖപ്പെടുത്താത്ത ഒരാള്‍ എന്നിവരാണ് പ്രതികള്‍.
Be the first to comment