
കൂടെ നിന്ന് ചതിക്കുന്ന ഒറ്റുകാരനാണ് കെബി ഗണേഷ്കുമാർ എംഎൽഎ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സിനിമയിൽ ചെയ്തതിലും ഭംഗിയായാണ് ഒറ്റുകാരന്റെ റോൾ ജീവിതത്തിൽ അവതരിപ്പിച്ചത്. അച്ഛൻ ബാലകൃഷ്ണ പിള്ളയോടായാലും അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടിയോടായാലും ഇപ്പോൾ പിണറായി വിജയനോടായാലും കെ ബി ഗണേഷ്കുമാർ ഒറ്റുകാരന്റെ റോളിൽ തന്നെയാണെന്നും രാഹുൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ്കുമാർ ഇടപെടൽ നടത്തി എന്ന സിബിഐ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Be the first to comment