ജസ്നാ തിരോധാനക്കേസിൽ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് സിബിഐ

ജസ്നാ തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സിബിഐയോട് എല്ലാ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും അവർ പ്രതികരിച്ചു. പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും ലോഡ്ജ് ജീവനക്കാരി കൂട്ടിച്ചേർത്തു.

കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ വച്ച് ജെസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

ഇന്നലെ മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം ലോഡ്ജിലും പരിസരത്തും വിശദമായ പരിശോധനകൾ നടത്തിയിരുന്നു. കൂടാതെ ലോഡ്ജ് ഉടമയുടെ മൊഴിയും രേഖപ്പെടുത്തി. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ തന്നോടുള്ള വൈരാഗ്യം മൂലം ആണെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്. ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയതു കൊണ്ടാണെന്നാണ് കാര്യങ്ങൾ പുറത്തു പറയാതിരുന്നത് എന്നാണ് മുണ്ടക്കയം സ്വദേശിനി പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*