ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയില്‍ മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുനഃക്രമീകരണം.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, കേസ് അധിഷ്ഠിത ചോദ്യങ്ങള്‍, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങള്‍ എന്നിവ 40 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീര്‍ഘവുമായ ഉത്തരങ്ങള്‍ എഴുതേണ്ട കണ്‍സ്ട്രക്റ്റഡ് റെസ്‌പോണ്‍സ് ചോദ്യങ്ങള്‍ 40ല്‍ നിന്ന് 30 ശതമാനമായി കുറച്ചതായും സിബിഎസ്ഇ ഡയറക്ടര്‍ ഇമ്മാനുവല്‍ ജോസഫ് പറഞ്ഞു.
Be the first to comment