
തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന ബാംഗ്ലൂർ എക്സ്പ്രസ് ആണ് അഖിലിനെ ഇടിച്ചുതെറിപ്പിച്ചതെന്നാണ് വിവരം.
Be the first to comment