കൺതുറന്ന് ക്യാമറകൾ; ഏറ്റുമാനൂർ നഗരത്തിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ്. മുൻ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തിട്ടാണ് നഗരപരിധിയിൽ ഈ മാറ്റം. പ്രത്യേക വികസന ഫണ്ടിൽ നിന്നും മന്ത്രി വി എൻ വാസവൻ 50 ലക്ഷം രൂപ അനുവദിച്ചതിൽ നിന്നും വാങ്ങിയ അമ്പതോളം നിരീക്ഷണ ക്യാമറകള്‍ ഏറ്റുമാനൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പത്തോളം സ്ഥലങ്ങളിലായി കഴിഞ്ഞമാസമാണ് പ്രവർത്തന സജ്ജമായത്.

ഏറ്റുമാനൂർ സി.ഐ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ സി.ഐ ഓഫീസിന്റെ മുകളിലെ നിലയിലാണ് 24 മണിക്കൂറും ഉദ്യോഗസ്ഥരുള്ള കൺടോൾ റും പ്രവർത്തിക്കുന്നത്. ജില്ലയിൽ ഏറ്റവും മികച്ച ക്യാമറ കൺടോളിങ്ങ് സംവിധാനമാണ് നിലവിൽ ഏറ്റുമാനൂരിൽ ഉള്ളത്.

കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങൾ ഒരു ബൈക്ക് മോഷ്ടാവിനെ കുടുക്കിയിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നത് വഴി കുറ്റകൃത്യങ്ങൾ തടയുന്നതിനും, പൊലീസിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും,ആധുനികവൽക്കരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*