എസ് പി പിള്ള സ്മാരക വനിത ലൈബ്രറിയിൽ പ്രശസ്ത നടനും ഹാസ്യസാമ്രാട്ടുമായിരുന്ന എസ്പി പിള്ള അനുസ്മരണം നടത്തി

ഏറ്റുമാനൂർ : വടക്കേനട എസ് പി പിള്ള സ്മാരക വനിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നടനും ഹാസ്യസാമ്രാട്ടുമായിരുന്ന എസ് പി പിള്ളയുടെ 39-ാം ചരമാവാർഷികവും അനുസ്മരണവും സംഘടിപ്പിച്ചു. കോട്ടയം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സരസമ്മ വടയോടിൽ അദ്ധ്യക്ഷത വഹിച്ചു. എസ് പി പിള്ളയുടെ ഛായാചിത്രത്തിനു മുൻപിൽ അദ്ദേഹത്തിൻ്റെ മകനും ലൈബ്രറി രക്ഷാധികാരിയുമായ സതീഷ് ചന്ദ്രൻ ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി.

നഗരസഭ കൗൺസിലർ സുരേഷ് ആർ നായർ, ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. പി രാജീവ്‌ ചിറയിൽ, മാരിയമ്മൻ കോവിൽ ദേവസ്ഥാനം പ്രസിഡന്റ്‌ പി പ്രമോദ്കുമാർ, ലൈബ്രറി രക്ഷാധികാരി പി ആർ രാജേന്ദ്രകുമാർ, ലൈബ്രറി സെക്രട്ടറി മായ സുജി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*