സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ഇത്തവണ സ്‌ട്രൈക്കേഴ്സിന്റെ താരങ്ങൾ.

Be the first to comment

Leave a Reply

Your email address will not be published.


*