യു.എ.ഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസർക്കാർ

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ളവർ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോക്കാൾ ലംഘനമെന്ന് കേന്ദ്ര സർക്കാർ. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻസിംഗ് പാർലിമെന്റിൽ അറിയിച്ചു.

ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ  നിലവിലുളള പ്രോട്ടോക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരം വിദേശത്തു നിന്നുളള ഏതു ഔദ്യോഗിക നടപടികളും സംസ്ഥാനങ്ങളുമായി നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്. എന്നാൽ കേരള സർക്കാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തിനെ കുറിച്ച് കേന്ദ്രം ഇതുവരെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വിദേശകാര്യ സഹ മന്ത്രി രാജ്‌കുമാർ രഞ്ജൻസിംഗ് മറുപടിയിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*