സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതമായ 59,140 കോടി രൂപയെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും.
Be the first to comment