മസ്റ്ററിംഗ് പ്രവർത്തനങ്ങളിലെ സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കേന്ദ്രം അഭിനന്ദിച്ചു: മന്ത്രി ജി.ആർ അനിൽ

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ. പാർലമെന്റ് ഹൗസിൽ വച്ചായിരുന്നു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ച.മസ്റ്ററിംഗ് പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ കേന്ദ്രം അഭിനന്ദനങ്ങൾ അറിയിച്ചുവെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു.

മസ്റ്ററിംഗിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.ഒ എം എസ് അനുസരിച്ച് കൂടുതൽ അരിയും ഗോതമ്പ് എടുക്കാനുള്ള ആവശ്യവും ഉന്നയിച്ചു.സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ത്യക്ക് മാതൃകയെന്നും മന്ത്രി ജിആർ അനിൽ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*