
സംസ്ഥാനത്തിന് ജിഎസ്ടി വിഹിതത്തിൽ കിട്ടേണ്ട 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 1450 കോടിയാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. തുല്യമായ രീതിയിൽ അല്ല സംസ്ഥാനങ്ങളെ കേന്ദ്രം പരിഗണിക്കുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.
സാധാരണയായി 28നാണ് ഈ ഫണ്ട് ലഭിക്കാറുള്ളത്. 332 കോടി കുറവുണ്ടായത് വാസ്തവത്തിൽ ഒരു ബോംബ് ഇടുന്നത് പോലെയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ അവസ്ഥയിൽ ഇങ്ങനെയൊരു വല്യ ആക്രമണമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയിച്ചിട്ടുണ്ട്. 332 കോടി കുറവാണ് എന്ന് കേന്ദ്രം പറയുന്നതിന്റെ അടിസ്ഥാനം മനസിലാകുന്നില്ല. അത് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്തതെന്നും ധാരണയില്ല. ജിഎസ്ടി വിഹിതത്തിൽ സംസ്ഥാന സർക്കാരിന് വീതം വയ്ക്കുന്ന പണത്തെ സംബന്ധിച്ച് കുറെക്കാലമായി തർക്കങ്ങളുള്ളതായും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവൺമെന്റ് തുല്യമായ പരിഗണനയല്ല എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നത്. അത് വഴി സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതത്തിൽ വലിയ വെട്ടിക്കുറവ് വന്നിട്ടുണ്ട്. ഏറ്റവും വലിയ വെട്ടിക്കുറവ് വന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വർഷത്തിൽ പതിനെട്ടായിരം കോടിയുടെ കുറവാണ് ഉണ്ടായതെങ്കിൽ അത് ഇത്തവണ 21,000 കോടിയാകുമെന്നും മന്ത്രി പറഞ്ഞു.
Be the first to comment