കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു; രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി നഷ്ടമായെന്നും ജോസ് കെ മാണി

കോട്ടയം: കേരളത്തിന് എന്ത് ഗ്യാരൻറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതെന്ന് കേരള കോൺഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചാണ് റബർ വില നിർണയിക്കുന്നത്. കേരളത്തിന് സഹായകരമാകുമെന്നതിനാൽ  നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

ഒരു ഭാഗത്ത് മോദിയാണ് ഗ്യാരണ്ടി എന്ന് എന്‍ഡിഎ പ്രചാരണം. മറുഭാഗത്ത് രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി തന്നെ നഷ്ടമായി. ഗൗരവത്തോടെ ഇതിനെ കാണണം. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

സജി ചെറിയാന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളാ കോൺഗ്രസ് എം ഇടപെട്ട് കൃത്യമായ പ്രതികരണം നടത്തി. പ്രയോഗം തിരുത്താൻ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോട്ടയം സീറ്റ് സംബന്ധിച്ച് ആദ്യം എല്‍ഡിഎഫില്‍ ചര്‍ച്ച നടക്കും. ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. മൂന്ന് സീറ്റുകൾക്ക് വരെ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*