റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന മ​ണ്ണെ​ണ്ണ ഘട്ടംഘട്ടമായി നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​നു​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന മന്ത്രി ജി.ആര്‍ അനിലിന്‍റെ ആവശ്യവും കേ​ന്ദ്ര​സ​ർ​ക്കാ​ർ തള്ളി. സം​സ്ഥാ​ന​ത്ത് മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഓ​ണ​ക്കാ​ല​ത്ത് 5000 കി​ലോ​ലി​റ്റ​ർ മ​ണ്ണെ​ണ്ണ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നും അനൂകൂലമായ മറുപടിയല്ല കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഉ​ണ്ടാ​യ​ത്.

നി​ല​വി​ൽ ന​ൽ​കു​ന്ന പി ഡി എ​സ് മ​ണ്ണെ​ണ്ണ വി​ഹി​തം ഒ​രു സം​സ്ഥാ​ന​ത്തി​ന്​ മാ​ത്ര​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെന്നാണ് കേന്ദ്ര നയം. ​എ​ന്നാ​ൽ നോ​ൺ പി ഡി എ​സ് വി​ഹി​ത​മാ​യി മ​ണ്ണെ​ണ്ണ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി പറഞ്ഞു.

അതേസമയം മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം പ​ര​മാ​വ​ധി നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളി​ൽ സി എ​ൻ ജി എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നുമാണ് കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടത്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​നൊ​പ്പം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ദില്ലിയിലെ പ്ര​തി​നി​ധി കെ വി തോ​മ​സ്, പൊ​തു​വി​ത​ര​ണ വ​കു​പ്പ് കമ്മി​ഷ​ണ​ർ ഡോ ഡി സ​ജി​ത് ബാ​ബു എ​ന്നി​വ​രും ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*