സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം:’മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര അംഗീകാരം പ്രധാനം മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽനിന്ന് അനുകൂല നിലപാട് വന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിൽ നവകേരളം ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര് എതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. വികസന പദ്ധതികളിൽ ചില കാര്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് നമുക്ക് തന്നെ നടത്താൻ കഴിയും. അത്തരം പ്രശ്നങ്ങളിൽ പ്രതിപക്ഷവും ബിജെപിയും എതിർപ്പ് ഉയർത്തിയാലും നമുക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. സിൽവർലൈൻ പോലെയുള്ള വികസന പദ്ധതികളാകുമ്പോ അതിന് കേന്ദ്രാനുമതി വളരെ പ്രധാനമാണ് . കേന്ദ്രാനുമതി ഇല്ലാതെ നടത്താൻ പറ്റില്ല. അതിനെതിരായ പ്രതിഷേധങ്ങളിൽ ബിജെപി കൂടി ചേർന്നതോടെ, നേരത്തെ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ ഒന്ന് ശങ്കിച്ച് നിൽക്കുന്നു. അനുകൂല നിലപാട് വന്നാൽ മാത്രമെ നമുക്ക് അതുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളു എന്ന് മുഖ്യ മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*