ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് കേസിൽ പുനഃപരിശോധനാ സാധ്യത തേടി കേന്ദ്ര സർക്കാർ. കള്ളപ്പണത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ ഇലക്റ്ററൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കണം എന്നാകും ഹർജി. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഹർജി സമർപ്പിക്കാനാണ് നീക്കം.
ഭരണഘടാനാ വിരുദ്ധമാണെന്ന് കാട്ടി ഫെബ്രുവരി 15 നാണ് സുപ്രീംകോടതി ഇലക്റ്ററൽ ബോണ്ട് റദ്ദാക്കിയത്. ഇലക്റ്ററൽ ബോണ്ട് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും പുറത്താവില്ല എന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉയർത്തിയ വിമർനങ്ങൾ കൂടി അംഗികരിച്ച് ഇലക്റ്ററൽ ബോണ്ട് സംവിധാനം പുന:സംഘടിപ്പിയ്ക്കാൻ തയ്യാറാണെന്നാകും സർക്കാർ കോടതിയിൽ വ്യക്തമാക്കുക. നിയമപോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ.
Be the first to comment