ഐ ഫോൺ, ഐ പാഡ് ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ആപ്പിൾ ഐഒഎസ്, ഐപാഡ് ഒഎസ് തുടങ്ങിയവയിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഐ ഫോൺ ഉപയോ​ക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് (സിഇആർടി-ഇൻ) ടീം ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകൾ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐഫോൺ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*