
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. 8.15 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായാണ് ഉയർത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും സഹമന്ത്രി രമേശ്വർ തേലിയും അദ്ധ്യക്ഷത വഹിച്ച സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (CBT) 235-ാമത്തെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ പുതിയ പലിശനിരക്ക് പ്രാബല്യത്തിൽ വരും.
സർക്കാർ അംഗീകാരത്തിന് ശേഷം EPFO ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പുതിയ പലിശനിരക്കിന് അനുസൃതമായ തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. ഇതോടെ രാജ്യത്തെ ആറ് കോടിയോളം വരുന്ന ജീവനക്കാർക്ക് ഇതിന്റെ നേട്ടം ലഭിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണിത്.
ഇതിനിടെ പേടിഎം പേയ്മെന്റ് ബാങ്കിൽ നിന്നുള്ള ഡെപോസിറ്റ്, ക്രെഡിറ്റ് എന്നിവ സ്വീകരിക്കില്ലെന്ന് EPFO അറിയിച്ചു. പേടിഎമ്മിനെതിരായി റിസർവ്വ് ബാങ്ക് സ്വീകരിച്ച നടപടിയെ തുടർന്നാണ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ തീരുമാനം.
Be the first to comment