അഞ്ച് ദിവസം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

കൊച്ചി: വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട്‌, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°c വരെയും തൃശൂർ ജില്ലയിൽ 37°c വരെയും താപനില ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36° വരെ ചൂട് അനുഭവപ്പെടും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷസ്ഥിതിക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകൽ 12 മുതൽ മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനിൽക്കുന്നതിനാൽ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*