തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുന്നുവെന്ന് സി പി എം നേതാവ് എ കെ ബാലൻ. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ന് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ മഹാ ധർണയിലാണ് എ കെ ബാലന്റെ പ്രതികരണം.
തൊഴിലാളികളുടെ സമസ്ത അവകാശങ്ങളെയും കേന്ദ്രം ഇല്ലാതാക്കുകയും പൊതുമേഖലാ ആസ്തികൾ കേന്ദ്രം വിറ്റഴിക്കുകയുമാണെന്ന് എ കെ ബാലൻ പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗം മോദി ചെയ്തുകൊടുക്കുന്നു. 9 വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ക്രമാനുഗതമായി തകർത്തു. രാജ്യത്ത് വല്ലാത്തൊരു അവസ്ഥ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നു. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ പരിപൂർണമായി പൊതുമേഖലയുടെ നാശം സംഭവിക്കും. കൂടാതെ കോർപ്പറേറ്റുകൾ വർഗീയശക്തികളുമായി സന്ധിചെയ്യുകയാണ്. ഒരു മണിപ്പൂർ നിരവധി മണിപ്പൂർ ആയാൽ രാജ്യത്തിന്റെ അവസ്ഥ എന്ത്? രാജ്യത്ത് ഫാസിസത്തിന്റെ വാതിൽ തുറക്കപ്പെട്ടുവെന്നും എ കെ ബാലൻ പറഞ്ഞു.
Be the first to comment