ചൈതന്യ കാര്‍ഷികമേളയ്ക്ക് ഇന്ന് സമാപനം

തെള്ളകം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ഇന്ന് തിരശീല വീഴും. വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നിരവധി വിഭവങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയത്.

മേളയുടെ സമാപന ദിവസം കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 2 മണിയ്ക്ക് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിതപുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥനതല കര്‍ഷക കുടുംബ പുരസ്‌ക്കര സമര്‍പ്പണവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.

തോമസ് ചാഴികാടന്‍ എം.പി, ഡീന്‍ കുര്യാക്കോസ് എം.പി, , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, റിട്ട. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടി ടി.കെ ജോസ് ഐ.എ.എസ്, സംസ്ഥാന പ്ലാനീംഗ് ബോര്‍ഡ് കാര്‍ഷിക സഹകരണ ജലസേചന വിഭാഗം മേധാവി എസ്.എസ്. നാഗേഷ്, തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ റ്റി.കെ, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യംസ്, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നാഗവിസ്മയക്കാഴ്ച്ചകള്‍ നടത്തപ്പെടും. തുടര്‍ന്ന് പകര്‍ന്നാട്ടം ഫിഗര്‍ ഷോ മത്സരവും 6.45 ന് ചേര്‍ത്തല കാരാളപതി ഫോക് ബാന്റ് മ്യൂസിക് ടീം അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യ വിരുന്ന് നടത്തപ്പെടും. 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.

Be the first to comment

Leave a Reply

Your email address will not be published.


*