
കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയതും ശക്തമായ കാറ്റിനോട് കൂടിയതുമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനുള്ള സാധ്യതാ മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. മെയ് ആറിന് തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ചക്രവാതച്ചുഴി മെയ് 7 ന് ന്യൂനമര്‍ദ്ദമായും മെയ് എട്ടോടെ (08-05-2023) തീവ്ര-ന്യൂനമര്‍ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ( cyclonic storm ) ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Be the first to comment