ചന്ദ്രമുഖി 2 വരുന്നു; രജനീകാന്ത് ഇല്ല

പ്രധാന ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളിലേക്കൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് . മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി . ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴിലെ പ്രധാന നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ലൈക്ക പ്രൊഡക്ഷന്‍സ്.

ചന്ദ്രമുഖി 2  എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഈ ഇതിന്‍റെ അപേഡ്റ്റുകള്‍ പിന്നീട് ഉണ്ടായില്ല. ലൈക്ക പ്രൊഡക്ഷന്‍സ് ഈ പ്രോജക്റ്റ് ഏറ്റെടുത്തെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതേസമയം നേരത്തെ കരുതപ്പെട്ടിരുന്നതുപോലെ രജനീകാന്ത് ചിത്രത്തില്‍ ഉണ്ടാവില്ല. രാഘവ ലോറന്‍സ് ആയിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*