ചന്ദ്രനരികിലേക്ക് ചന്ദ്രയാൻ 3; മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കി. പേടകത്തിന്റെ മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും. രാവിലെ 11.30നും 12.30നും ഇടയിലാകും ചന്ദ്രന്റെ തൊട്ടരികിലേക്ക് എത്തിക്കുന്ന നിർണായക ഘട്ടം പൂർത്തിയാക്കുക. പേടകത്തിന്റെ പ്രവർത്തനം മികച്ച നിലയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഈ മാസം 17ന് ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടും. തുടർന്ന് വിക്രം ലാൻഡർ ഒറ്റക്ക് സഞ്ചരിക്കും. പേടകത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും 23ന് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു. എഞ്ചിനുകൾ തകരാറിലായാൽ പോലും സോഫ്റ്റ് ലാൻഡിങ് നടത്താനാകുന്ന തരത്തിലാണ് ലാൻഡറിനെ സജ്ജമാക്കിയിരിക്കുന്നതെന്ന് ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. ചന്ദ്രയാൻ 2ലെ പിഴവുകൾ പരിഹരിച്ച് സോഫ്റ്റ് ലാൻഡിങും വിജയകരമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

Be the first to comment

Leave a Reply

Your email address will not be published.


*