ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡിങ്ങില്‍ അകന്നുമാറിയത് 2.06 ടണ്‍ പൊടി; വിവരങ്ങള്‍ പങ്കുവച്ച് ഐ എസ് ആർ ഒ

ചന്ദ്രയാന്‍ -3 സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രോപരിതലത്തിൽനിന്ന് വൻതോതിൽ പൊടി അകന്നുമാറിയതിന്റെയും അതേത്തുടർന്ന് മനോഹരമായ വലയം സൃഷ്ടിക്കപ്പെട്ടതിന്റെയും വിവരങ്ങൾ പങ്കുവച്ച് ഐ എസ് ആര്‍ ഒ. വിക്രം ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവത്തിന് സമീപമുള്ള സ്ഥലത്തുനിന്ന് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 2.06 ടണ്‍ പൊടി (എപ്പിറെഗോലിത്ത്)യാണ് അകന്നുമാറിയത്.

വിക്രം ലാൻഡർ ഇറങ്ങിയതിനെത്തുടർന്ന് ചന്ദ്രോപരിതലത്തിലുള്ള പൊടി ഉയർന്നുപൊങ്ങിയതോടെ കൗതുകകരമായ ‘എജക്റ്റ ഹാലോ’ (പൊടിപടലങ്ങൾ കൊണ്ടുള്ള വലയം) സൃഷ്ടിക്കപ്പെട്ടതായി ഐ എസ് ആർ ഒ എക്സിൽ അറിയിച്ചു.

ഐ എസ് ആർ ഒയുടെ ബെംഗളുരുവിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്റർ ശാസ്ത്രജ്ഞരാണ് ലാൻഡറിന് ചുറ്റും രൂപപ്പെട്ട ഈ പ്രതിഭാസം നിരീക്ഷിച്ചത്. ചന്ദ്രയാൻ രണ്ട് ഓർബറ്ററിലെ ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ (ഒ എച്ച് ആർ സി) പകർത്തിയ ചിത്രങ്ങൾ പഠിച്ചാണ് ശാസ്ത്രജ്ഞർ ഇക്കാര്യം കണ്ടെത്തിയത്. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവും ഒ എച്ച് ആർ സി എടുത്ത ലാൻഡിങ് സ്ഥലത്തിന്റെ ചിത്രങ്ങൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*