പതിവ് തെറ്റിച്ചില്ല, അതിരമ്പുഴ പുണ്യാളന് ഏലക്ക മാല ചാർത്തി ചാണ്ടി ഉമ്മൻ: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി.  പള്ളിയിലെത്തി കഴുന്നെടുത്ത് പ്രാർത്ഥിച്ചതിന് ശേഷം ചെറിയ പള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പുണ്യാളന് ഏലക്ക മാല ചാർത്തിയാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്.  

എല്ലാ വർഷവും അതിരമ്പുഴ പള്ളിയിലെത്തി പുണ്യാളന് ഏലക്ക മാല ചാർത്താൻ എത്താറുണ്ടെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. കെ ജി ഹരിദാസ്, സിനു ജോൺ, ജോയ് പൂവന്നിക്കുന്നേൽ, ബിജു മൂലയിൽ, ഷാജി പുല്ലുകാല, ജിം അലക്സ്‌, വിപിൻ അതിരമ്പുഴ, ജോസ് അമ്പലക്കുളം, മനോജ്‌ തുമ്പേപറമ്പിൽ, ഷാജി മൂലയിൽ, വിനോദ് മാത്യു, അരുൺ മേപ്പുറം, ലിൻസ് മാറാമ്പ് തുടങ്ങിയവർ ചാണ്ടി ഉമ്മനൊപ്പം പള്ളിയിലെത്തിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*