
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയ ചാണ്ടി ഉമ്മന് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18ന് സ്വീകരണം നൽകും.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ, മണി സി കാപ്പൻ എംഎൽഎ, മുൻമന്ത്രി കെ സി ജോസഫ്, ജോയി എബ്രഹാം എക്സ് എം പി, കെ.ഡി.പി. സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യു, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, ഡിസിസിപ്രസിഡണ്ട് നാട്ടകം സുരേഷ്, ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ, ജെഎസ്എസ് ജില്ലാ സെക്രട്ടറി റ്റി.ആർ മദൻലാൽ, സിഎം പി ജി സെക്രട്ടറി തമ്പി ചന്ദ്രൻ, ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.റ്റി. ജോസഫ്, കേരള കോൺഗ്രസ് ജേക്കബ് കോട്ടയം ജില്ല പ്രസിഡന്റ് ടോമി വേദഗിരി, കെ.ഡി.പി ജില്ലാ പ്രസിഡന്റ് നീണ്ടൂർ പ്രകാശ്, യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ അറിയിച്ചു.
Be the first to comment