
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ജൂലായ് 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും. ടി-20യിൽ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്.
28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളിൽ ജോലിചെയ്തു. അവിടെയെല്ലാം അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യ, യു.കെ., തായ്ലാൻഡ്, സൗത്ത് ആഫ്രിക്ക, നെതർലാൻഡ്, നൈജീരിയ, റുവാൺഡ, കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
പുഴവാത് കൊട്ടാരം അമ്പലത്തിന് സമീപം ‘രഞ്ജിനി’വീട്ടിലാണ് താമസിക്കുന്നത്. രവീന്ദ്രനാഥപിള്ളയുടെയും ലതാ പിള്ളയുടെയും മകനാണ്. അനിതാ രാജേഷാണ് ഭാര്യ. മക്കൾ: എൻജിനീയറിങ് വിദ്യാർഥി ആദിത്യാ പിള്ള, എട്ടാംക്ലാസ്സ് വിദ്യാർഥി മേധാ പാർവതി.
Be the first to comment