തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, ചെന്നൈ-മംഗലൂരു വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽ വേ അറിയിച്ചു. കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസിന്‍റെ സമയം കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിൽ മാറും. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ 15-30 മിനിറ്റ് നേരത്തെ എത്തും.
പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാഷണൽ എന്‍ക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ്പിലും വെബ്സെറ്റിലും ഇന്നുമുതൽ ലഭ്യമാകും.
പുതിയസമയക്രമം ഇങ്ങനെ:
16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്-0.05
16824 കെല്ലം-ചെന്നൈ എഗ്മൂർ അനന്തപുരി- ഉച്ചയ്ക്ക് 2.50
16188 എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ്-1025
06023 ഷൊർണ്ണൂർ-കണ്ണൂർ മെമ്മു- വൈകിട്ട് 5.00
06017 ഷൊർണ്ണൂർ-എറണാകുളം മെമു-പുലർച്ചെ 4.30
06499 എറണാകുളം-ആലപ്പുഴ മെമു7.50
06451 എറണാകുളം-കായംകുളം മെമു- വൈകിട്ട് 6.05
06442 കൊല്ലം-എറണാകുളം മെമു- രാത്രി 9.05
06786 കൊല്ലം-കോട്ടയം മെമു-2.40
16310 കായംകുളം-എറണാകുളം മെമു-3.20
എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് 10.00 മണഇക്ക് എത്തിച്ചേരും. മംഗലൂരു-തിരുവനന്തപുരം ട്രെയിൻ രാവിലെ 9.00 നും, ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി 9.45 നും എത്തിച്ചേരും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് 4.45 നും, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി രാത്രി 12.50 നും എത്തിച്ചേരും.
Be the first to comment