കേരള പോലീസിൽ അഴിച്ചുപണി ; ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റം

തിരുവനന്തപുരം : കേരള പോലീസിൽ ജില്ലാ മേധാവിമാർക്ക് മാറ്റം. നാരായണൻ ടി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാകും. തപോഷ് ബസുമാതറെ വയനാട് ജില്ലാ പോലിസ് മേധാവിയാകും. രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. ചൈത്ര തെരേസാ ജോൺ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും.

സുജിത് ദാസ് ടിയെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിയായും ഡി ശിൽപയെ കാസർകോട് ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. നിധിൻരാജ് കോഴിക്കോട് റൂറൽ ജില്ലാ പോലിസ് മേധാവിയാകും. അനുജ് പലിവാൾ കണ്ണൂർ റൂറൽ പോലീസ് മേധാവിയായും എ ഷാഹുൽ ഹമീദ് കോട്ടയം ജില്ലാ പോലീസ് മേധാവിയായും നകുൽ രാജേന്ദ്ര ദേശ് മുഖ് തിരുവന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ചുമതലയേൽക്കും.

Be the first to comment

Leave a Reply

Your email address will not be published.


*