ചാൾസ് മൂന്നാമനും കാമില പാർക്കറും ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി

ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമനും പത്നി കാമില പാർക്കറും ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബെംഗളൂരുവിലെത്തി. ദിവസങ്ങൾ വേണ്ടി വരുന്ന ചികിത്സയ്ക്കായാണ് ഇവർ മലയാളി ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൽ എത്തിയത്. 2010 മുതൽ കാമില ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി ഇവർ മടങ്ങും.

വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസിൻ്റെ വിമാനത്തിലാണ് ചാൾസ് രാജാവും കാമിലയും ബെംഗളൂരുവിൽ എത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലൻഡ് യാർഡും ഇവരെ കെമ്പെ ഗൗഡ രാജാന്തര വിമാനത്താവളത്തിൽ നിന്ന് വൈറ്റ്ഫീൽഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെൻ്റർ വരെ അനുഗമിച്ചു. വർഷങ്ങളായി ചാൾസ് രാജാവും കാമിലയും സൗഖ്യയിൽ വരാറുണ്ട്.

സൗഖ്യയുടെ ചെയർമാനും സ്ഥാപകനും ഹോമിയോ ഡോക്ടറുമായ ഡോ. ഐസക് മത്തായി വയനാട് സ്വദേശിയാണ്. 2019ൽ കാമിലയ്ക്കൊപ്പം സൗഖ്യയിൽ വച്ചാണ് ചാൾസ് രാജാവ് തൻ്റെ 71ആം പിറന്നാൾ ആഘോഷിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*