ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

ദില്ലി: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. നേപ്പാൾ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് മോചനം. 2003 മുതൽ കാഠ്മണ്ഡുലിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്നു.19 വർഷങ്ങൾക്ക് ശേഷമാണ് ശോഭരാജ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. പ്രായാധിക്യം കണക്കിലെടുത്താണ് നേപ്പാൾ സുപ്രീം കോടതി ചാൾസ് ശോഭരാജിന് ജയിൽ മോചനം അനുവദിച്ചത്. ജയിൽ മോചിതനായി 15 ദിവസത്തിനകം നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. 1960കളിൽ മോഷണത്തിൽ തുടങ്ങി 1970 കളിൽ യൂറോപ്പിനും ദക്ഷിണേഷ്യക്കും പേടി സ്വപ്നമായി മാറിയ സീരിയൽ കില്ലറാണ് ചാൾസ് ശോഭരാജ്.

1972നും 1976നും ഇടയിൽ 24 ഓളം കൊലപാതകങ്ങൾ ചാൾസ് നടത്തി. കൊല്ലപ്പെട്ടതെല്ലാം ചാൾസുമായി സൗഹൃദം പുലർത്തിയിരുന്നവർ തന്നെ. കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി പണവും പാസ്പോർട്ടും കൈവശപ്പെടുത്തുകയും പിന്നീട് ഈ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാൾസിന്‍റെ രീതി.

Be the first to comment

Leave a Reply

Your email address will not be published.


*