വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ. 1949 മാർച്ച് 28ന് കലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈൻ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ൽ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈൻ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.
പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്.
Be the first to comment