ചേലോടെ ചേലക്കര; കൊട്ടിക്കലാശം അവസാനിച്ചു

28 നാൾ നീണ്ടുനിന്ന തിരഞ്ഞെടുപ്പാവേഷത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ കൊടിയിറക്കം. ഇനി മറ്റന്നാൾ ചേലക്കര പോളിങ് ബൂത്തിലേക്ക്. വികസനവും ക്ഷേമവും രാഷ്ട്രീയവും ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരുടെ മനസ് ആർക്കൊപ്പമെന്ന് വ്യക്തമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഏറെ ആവേശത്തോടെയായിരുന്നു ചേലക്കര ടൗണിൽ കൊട്ടിക്കലാശം നടന്നിരുന്നത്. രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കൊട്ടിക്കലാശത്തിൽ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി.

ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ രമ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ മത്സരം കടുപ്പമാണെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇടതുസ്ഥാനാർത്ഥി യുആര്‍ പ്രദീപിനെ ഉടനീളം അനുഗമിച്ച് കെ രാധാകൃഷ്ണന്‍ എംപിയും സജീവ സാന്നിധ്യമായി.

പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.

Be the first to comment

Leave a Reply

Your email address will not be published.


*