കാറിനുള്ളിൽ കളിക്കുന്നതിനിടെ മൂന്ന് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: തിരുെനൽവേലി പണക്കുടിക്കു സമീപം കാറിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. നിതീഷ് (7), നിതീഷ് (5), കപിൽ (4) എന്നിവരാണ് മരിച്ചത്. പണക്കുടിയിലെ ഒരു വീടിനുമുന്നിൽ ഏറെക്കാലമായി ഉപയോഗിക്കാതെ വെറുതെയിട്ട കാറിൽ കയറി കുട്ടികൾ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് ശ്വാസംകിട്ടാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പണക്കുടി സർക്കാരാശുപത്രിയിലേക്കു മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*